Tuesday, January 4, 2011

നിശ്ശബ്ദതാഴ്വരയിലേക്ക് ഒരു യാത്ര.












കുഞ്ഞുന്നാളിലെ ആഗ്രഹമുണ്ടായിരുന്നു, സൈലന്റ് വാലി കാണണം എന്ന്‌.

അതുകൊണ്ട് ഇപ്രാവശ്യത്തെ സ്റ്റാഫ്‌ പിക്നിക്‌ എവിടേക്ക് എന്ന്‌ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല...

കാടിനെ കണ്ടു, തൊട്ടറിഞ്ഞു.. മരുന്നു ചെടികളുടെ സുഗന്ധം കലര്‍ന്ന കാറ്റും, നട്ടുച്ചക്കും എയര്‍ കണ്ടീഷന്‍ പ്രതീതി തരുന്ന ഉള്‍ക്കാടിലെ തണുപ്പും ചോര നുണയാന്‍ കൂട്ടത്തോടെ പാഞ്ഞു വരുന്ന അട്ടകളും, തൊട്ടുമുന്നില്‍ ചൂടാറാത്ത ആനപ്പിണ്ടം കണ്ടപ്പോള്‍, മരണം അരികിലെവിടെയോ ഉണ്ടെന്നറിഞ്ഞ ഉള്‍ക്കിടിലവും ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കുറെ ചെറു ജീവികളും, കൊച്ചരുവികള്‍ ചേര്‍ന്നു ജന്മമെടുക്കുന്ന കുന്തിപ്പുഴയുടെ മനോഹര ദൃശ്യവും......

മറക്കില്ലൊരിക്കലും, ഈ ദിവസം....!!

13 comments:

  1. നിര്‍ദ്ദേശംസ് :) : ഈ പോപ് അപ് കമന്റ് വിന്‍ഡോ മാറ്റി സാധാരണയുള്ളതാക്കാന്‍!

    ചിത്രത്തിലേതാണോ എട്ടടി ചേര എന്ന് പറയണത്?
    (ഇനി ഇതില് പിടിക്കേണ്ട, കണ്ടാലറിയാം വിഷമാണെന്ന്)

    തീര്‍ന്നോ ചിത്രം???
    തീരാന്‍ വഴിയില്ലല്ലോ? അതൂടെ പോസ്റ്റാന്‍..
    (ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകളോടെ..)

    ReplyDelete
  2. കുറച്ച് വിസ്തരിച്ച് എഴുതാതിരുന്നത് മോശായിപ്പോയി!

    ReplyDelete
  3. nice fotos.... than doctor avenda alayirunnilla....:)

    ReplyDelete
  4. മുകളിലെ കമന്റ്‌ കണ്ടോ ..ha..ha..
    പക്ഷെ ഡോക്ടര്‍ക്കും ഇതൊക്കെ ആവാം അല്ലെ...
    ഈ സൈലന്റ് വല്ലെയില്‍ നമുക്ക് സന്ദര്‍ശനം
    പറ്റുമോ?.

    ReplyDelete
  5. വിന്‍സെന്റ്‌,
    ഞങ്ങള്‍ സ്റ്റാഫ്‌ നേരത്തേ അവിടെ വിളിച്ചു അനുവാദം വാങ്ങിയിരുന്നു. കാടിന്റെ വെളിയില്‍ വരെ നമ്മുടെ വണ്ടിയില്‍ പോകാം, അത് കഴിഞ്ഞു അവരുടെ വാഹനത്തില്‍ വേണം ഉള്ളിലേക്ക് കടക്കാന്‍. ഫോറെസ്റ്റ് വകുപ്പിലെ ആരെങ്കിലും കൂടെ വരും. പ്ലാസ്റ്റിക്‌ ഓ നമ്മള്‍ കൊണ്ടുപോയ ഭക്ഷണമോ ഒന്നും കടത്തില്ല. ഒരുപാട് ദൂരം നടക്കുകയും വേണം.... ഒരു ഉല്ലാസയാത്ര അല്ല... പഠനയാത്ര തന്നെ..

    ReplyDelete
  6. നിഖില്‍,
    സത്യമാണ്... എനിക്ക് പലപ്പോഴും തോന്നാറുണ്ട്... ഡോക്ടര്‍ ആയില്ലായിരുന്നെങ്കില്‍ ആമസോണ്‍ കാടുകളില്‍ ഒരു ക്യാമറ തൂക്കി ഞാന്‍ അലഞ്ഞു നടന്നേനെ... ഹഹഹ
    :)

    ReplyDelete
  7. സുരഭി,
    ഇതെന്റെ എഴുത്തുബ്ലോഗ്‌ അല്ലല്ലോ ചിത്രബ്ലോഗ്‌ അല്ലേ.? പിന്നെ യാത്രാവിവരണം എഴുതുമ്പോള്‍ ഒരു കോപ്പി അയച്ചു തരാട്ടോ...
    :)

    ReplyDelete
  8. മനസ്സില്‍ എന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമായിരുന്നു നിങ്ങളുടെ ബ്ലോഗ്‌, പക്ഷെ എത്തി പെടാന്‍ വീണ്ടും വൈകി പോയി..

    നല്ലൊരു ഫോട്ടോ ഗ്രാഫര്‍ കൂടിയാണല്ലോ, ആ പാമ്പിനെ എങ്ങിനെ ഒപ്പിയെടുത്തു, ഇത്ര സുന്ദര ജീവനോടെ..

    ReplyDelete
  9. മനോഹരം ചേച്ചി...!!!
    പിന്നെ വരാം ട്ടോ.........!!

    ReplyDelete
  10. ആ പാമ്പിനെ കണ്ടപ്പോള്‍ കാലിലൂടെ ഒരു മിന്നല്‍ പാഞ്ഞുപോയതു പോലെ...!! എനിക്കേറ്റവും പേടിയുള്ളത് പാമ്പിനെയാ....!! :(
    ഫോട്ടോസ് ഒക്കെ നന്നായിട്ടുണ്ട്.. കുറച്ചുകൂടി വിവരണം കൊടുക്കാമായിരുന്നു...!
    :(

    ആശംസകള്‍ ചേച്ചീ.....! ഇന്നലെ ഓഫീസീല്‍ നിന്ന് പോകാറായപ്പോഴാ ഈ വഴി വന്നത്.....!!

    ReplyDelete
  11. എന്നോ കാണാന്‍ കൊതിക്കുന്ന ദൃശ്യങ്ങള്‍ .............

    ReplyDelete

Was it Worth a Visit? :)