Sunday, February 13, 2011

നെല്ലറ







ഇത് പാലക്കാട്‌ ആണ്..
ഞാന്‍ ജോലി ചെയ്യുന്ന, എന്റെ ഇപ്പോഴത്തെ നാട്..
പരന്നു പരന്ന് കിടക്കുന്ന നെല്‍പ്പാടങ്ങളും അവക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും...
ഒരു അവധി ദിവസം വെറുതെ കറങ്ങി നടന്നപ്പോള്‍ കണ്ടതാണ് ഇതൊക്കെ.
കനാലിന്റെ കരയില്‍ കളിച്ചു തിമര്‍ക്കുന്ന കുട്ടികളും (ക്യാമറ കണ്ടപ്പോള്‍ അനങ്ങാതെ നിന്നു കേട്ടോ) പാടത്തിനു നടുക്ക് കൂടി പോകുന്ന റോഡും പിന്നെ നിരനിരയായി നിന്നു നെല്ല് കൊയ്യുന്ന ചേച്ചിമാരും അവര്‍ക്കിടയില്‍ പറന്നു കളിക്കുന്ന കൊറ്റികളും...

Tuesday, January 4, 2011

നിശ്ശബ്ദതാഴ്വരയിലേക്ക് ഒരു യാത്ര.












കുഞ്ഞുന്നാളിലെ ആഗ്രഹമുണ്ടായിരുന്നു, സൈലന്റ് വാലി കാണണം എന്ന്‌.

അതുകൊണ്ട് ഇപ്രാവശ്യത്തെ സ്റ്റാഫ്‌ പിക്നിക്‌ എവിടേക്ക് എന്ന്‌ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല...

കാടിനെ കണ്ടു, തൊട്ടറിഞ്ഞു.. മരുന്നു ചെടികളുടെ സുഗന്ധം കലര്‍ന്ന കാറ്റും, നട്ടുച്ചക്കും എയര്‍ കണ്ടീഷന്‍ പ്രതീതി തരുന്ന ഉള്‍ക്കാടിലെ തണുപ്പും ചോര നുണയാന്‍ കൂട്ടത്തോടെ പാഞ്ഞു വരുന്ന അട്ടകളും, തൊട്ടുമുന്നില്‍ ചൂടാറാത്ത ആനപ്പിണ്ടം കണ്ടപ്പോള്‍, മരണം അരികിലെവിടെയോ ഉണ്ടെന്നറിഞ്ഞ ഉള്‍ക്കിടിലവും ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കുറെ ചെറു ജീവികളും, കൊച്ചരുവികള്‍ ചേര്‍ന്നു ജന്മമെടുക്കുന്ന കുന്തിപ്പുഴയുടെ മനോഹര ദൃശ്യവും......

മറക്കില്ലൊരിക്കലും, ഈ ദിവസം....!!