എപ്പോഴും എന്നോടൊപ്പം ഉണ്ട് അവള്‍..
ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കൂടെ ചിരിക്കും
എന്റെ ഹൃദയം തുള്ളിച്ചാടുമ്പോള്‍ അവള്‍ക്കും വേഗം കൂടും...
എന്റെ മനസ്സ് വിങ്ങുമ്പോള്‍ മങ്ങിയ ചില്ലിലൂടെ അവള്‍ സൂക്ഷിച്ചുനോക്കും..
എന്നിട്ട് സീറ്റ് ബെല്ട്ടുകൊണ്ട് എന്നെ കെട്ടിപ്പിടിക്കും.
ഇന്ന് ഈ വഴിയരികില്‍ ഞങ്ങള്‍ നിന്നു.
അറ്റം കാണാത്ത ഒഴിഞ്ഞ പാത നീണ്ടു നീണ്ടു കിടന്നു.
നെല്‍പ്പാടങ്ങള്‍ക്കും കരിമ്പനകള്‍ക്കും അപ്പുറത്ത് നിന്നു
തണുത്ത കാറ്റിന്റെ തോളിലേറി പറന്നു വന്നു ഒരു മഴ.
ഒത്തിരി ഒത്തിരി ഓര്‍മ്മകളുമായി
എന്റെ അടുത്തൊരിടം ഒഴിഞ്ഞുകിടന്നു.
ഒറ്റയ്ക്കിരിക്കുമ്പോള്‍ കാണാനായി സൂക്ഷിച്ചുവെച്ച അവന്റെ അക്ഷരങ്ങള്‍
കണ്ണീര്‍ പാടയില്‍ പെട്ട് കലങ്ങിച്ചിതറി.
എന്റെ കണ്ണ് നിറഞ്ഞപ്പോള്‍
അവളുടെ കണ്ണിലും നീര്‍ പൊടിഞ്ഞു.
എന്തൊക്കെയോ എന്നോട് പറയാതെ പറഞ്ഞു,
പാവം എന്റെ നീലക്കുട്ടി.
Doc, can't read Malayalam well. But, whatever I'd get is beautiful :-)
ReplyDeleteThank you,Paresh...!
ReplyDelete:)
'നെല്‍പ്പാടങ്ങള്‍ക്കും കരിമ്പനകള്‍ക്കും അപ്പുറത്ത് നിന്നു
ReplyDeleteതണുത്ത കാറ്റിന്റെ തോളിലേറി പറന്നു വന്നു ഒരു മഴ'
നല്ല വരികള്‍!
ശ്രീ...
ReplyDeleteമലയാളം അക്ഷരങ്ങള്‍ (ഇവിടെ) എഴുതാന്‍ ഈയിടെ ആണ് പഠിച്ചത്.
നല്ല വാക്കുകള്‍ക്കു നന്ദി.
:)
:)
ReplyDeleteDear MyDreams,
ReplyDelete:)
Thank you Friend..!
nalla varikal ..vakkukalude ardham nannayi manasilakunnu
ReplyDeletevedana pothinja vakkukal
Thank you Prajesh.
ReplyDeleteShades, I read this loudly with the help of a friend... Just fabulous. I too have a Nilakutti in my wheelchair. :-)
ReplyDeleteDear Paresh,
ReplyDeleteThanks a lot..!
:)
you make me sad!
ReplyDeleteMD Darling,
ReplyDeleteSorry...
Huggz
:(
:)